കൊല്ലം : കൊല്ലം കുണ്ടറയിൽ ഇന്നലെ വെളുപ്പിനെ റെയിൽവേ ട്രാക്കിൽ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിറി ശ്രമമെന്ന് പോലീസ് എഫ് ഐ ആർ. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ടെലിഫോൺ പോസ്റ്റ് ട്രാക്കിൽ വെച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെരുംപുഴ സ്വദേശി അരുൺ, കുണ്ടറ സ്വദേശി രാജേഷ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ കുണ്ടറ എസ്.ഐ യെ ആക്രമിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ക്കേസുകളിലെ പ്രതികളാണ്.