റാന്നി: ഉതിമൂട് പി.ഐ.പി കനാലിനു സമീപം തീ പിടിച്ചു. ഇന്ന് ഉച്ചക്ക് 12.30 ന് ആണ് തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ റാന്നി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. സേന എത്തിയതിനാൽ തീ പടരുന്നത് നിയന്ത്രണ വിധേയമാക്കി.
കനാലിനോട് ചേർന്ന് പി.ഐ.പിയുടെ സ്ഥലത്ത് കാടു മൂടി നിന്ന ഭാഗത്താണ് ആണ് തീ പടർന്നത്. കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടായില്ല. കഴിഞ്ഞ വർഷവും ഇതിനു സമീപം തീ പടർന്നിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നാണ് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു.