തിരുവല്ല : വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന തയ്യൽ മെഷിയനിൽ വിരൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് സഹായമായി അഗ്നിരക്ഷാ സേന. തിരുവല്ല കിഴക്കൻ മുത്തൂരിൽ ബുധനാഴ്ച്ച രാത്രിയിൽ ആയിരുന്നു സംഭവം. നാളെ സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി മകൾക്ക് വേണ്ടി വസ്ത്രം തയ്യിക്കുന്നിടെ വീട്ടമ്മയുടെ ഇടതു കൈയിലെ ചൂണ്ട് വിരലിൽ സൂചി കയറി ഇറങ്ങുക ആയിരുന്നു.
സ്വയം സൂചി മാറ്റാൻ ശ്രമിച്ചെങ്കിലും കഠിനവേദന കാരണം മാറ്റാൻ സാധിക്കാതെ വരുകയും തുടർന്ന് അഗ്നി രക്ഷാ സേനയുടെ സഹായം തേടുകയുമായിരുന്നു. തിരുവല്ല അഗ്നി രക്ഷാ സേന ഓഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി നീണ്ട പരിശ്രമത്തിനൊടുവിൽ സൂചിയിൽ നിന്നും കൈവിരൽ മാറ്റി. തുടർന്ന് വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകി മടക്കി അയക്കുകയും ചെയ്തു.






