Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryകാൽവഴുതി കിണറ്റിൽ...

കാൽവഴുതി കിണറ്റിൽ വീണ ഗർഭിണിയായ യുവതിക്ക് രക്ഷകരായി അഗ്നിശമന സേന

കോഴഞ്ചേരി : അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീണ ഗർഭിണിയായ യുവതിക്ക് രക്ഷകരായി അഗ്നിശമന സേന. മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ പുന്നയ്ക്കാടിന് സമീപം കാരംവേലി സ്വദേശിനി 6 മാസം ഗർഭിണിയായ റൂബി മാത്യു (38) ആണ് ആഴമുള്ള കിണറ്റിൽ അകപ്പെട്ടത്.

ഇന്ന് പകൽ 11 മണിയോടെയാണ് കാരംവേലിയിൽ യുവതി കിണറ്റിൽ വീണതായി പത്തനംതിട്ട അഗ്നിശമന സേനക്ക് വിവരം ലഭിക്കുന്നത്. 6 മാസം ഗർഭിണിയായ യുവതിയാണ് കിണറ്റിൽ വീണത് എന്നതിനാൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഉദ്യോഗസ്ഥരും ബന്ധുക്കളും പ്രദേശവാസികളുമെല്ലാം ഏറെ ആശങ്കയിലായി.

സംഭവസ്ഥലത്തെത്തിയ ഫയർ & റസ്ക്യൂ ഉദ്യോഗസ്ഥർ ഏറെ കരുതലോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റസ്ക്യൂ ഓഫീസർമാരായ അസിം , ഷൈജു എന്നിവർ കണട്ടിലിറങ്ങി പരിഭ്രാന്തയായ യുവതിയെ ആശ്വസിപ്പിക്കുകയും റസ്ക്യൂ നെറ്റ് ഉപയോഗിച്ച് പെട്ടന്ന് തന്നെ കരയ്ക്കെത്തിക്കുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ യുവതിക്കും ഗർഭസ്ഥ ശിശുവിനും കുഴപ്പമില്ല എന്നറിഞ്ഞതോടെയാണ് ഏവർക്കും ആശ്വാസമായി.
  
പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ ആർ അഭിജിത്ത്, അസി. സ്റ്റേഷൻ ഓഫീസർ എ സാബു എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ& റസ്ക്യൂ ഓഫീസർ എസ് രഞ്ജിത്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ഈ നൗഷാദ്, എസ് ഫ്രാൻസിസ്, ജെ മോഹനൻ, റ്റി എസ് അജിലേഷ്, കെ പി ജിഷ്ണു, ഹോം ഗാർഡ് ആർ വിനയചന്ദ്രൻ , സിവിൽ ഡിഫൻസ് വോളൻ്റിയർ മനു മോഹൻ, വാർഡ് മെമ്പർ ഷിബു കാഞ്ഞിക്കൽ എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരഞ്ഞെടുപ്പ് :ഏപ്രിൽ 26ന് അവധി:48 മണിക്കൂർ മദ്യനിരോധനം

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. വോട്ടെടുപ്പിന്...

ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം

ന്യൂഡൽഹി : ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം .പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള  മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. രാവിലെ 11.48ന് സ്‌ഫോടന ഭീഷണി സന്ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. നേരത്തെ പ്രശാന്ത്...
- Advertisment -

Most Popular

- Advertisement -