Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതോട്ടപ്പള്ളി ഹാര്‍ബറില്‍...

തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് പരിശോധന: 300 കിലോ ചെറിയ അയല പിടികൂടി നശിപ്പിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് ഹാര്‍ബര്‍ പട്രോളിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിച്ചു. ‘ദര്‍ശന’ എന്ന ബോട്ടില്‍ നിന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ലീഗല്‍ സൈസില്‍ (14സെ.മീ.) താഴെയുള്ള 300 കിലോ ചെറിയ അയല മത്സ്യം കണ്ടു കെട്ടി നശിപ്പിച്ചത്. ബോട്ടിനെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചെറുമത്സ്യങ്ങളെ പിടിക്കുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പിന്മാറണമെന്നും ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി. വളര്‍ച്ച എത്താത്ത ചെറുമത്സ്യങ്ങള്‍ മത്തി (10 സെ.മീ. താഴെ ), അയല (14 സെ.മീ. താഴെ) പിടിക്കുന്നത് മത്സ്യ സമ്പത്തിന് വിഘാധമാകുന്നതും മത്സ്യശോഷണത്തിനു കാരണമാകുന്നതുമാണ്. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യസമ്പത്തു നശിപ്പിക്കുമെന്നും കഴിഞ്ഞ വര്‍ഷം വളര്‍ച്ച എത്താത്ത ചെറു മത്സ്യങ്ങള്‍ പിടിക്കാത്തത് മൂലം ഈ വര്‍ഷം നല്ല രീതിയില്‍ മത്തി, അയല എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു എന്നും അവര്‍ വ്യക്തമാക്കി.

വരും ദിവസങ്ങളിലും കെ.എം.എഫ്.ആര്‍. നിയമത്തിനു എതിരായി ചെറുമത്സ്യങ്ങളെ പിടിക്കല്‍, രജിസ്ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെയുള്ള മത്സ്യ ബന്ധനം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും യാനത്തിലെ മത്സ്യം കണ്ടു കെട്ടി നിയമ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വാതന്ത്ര്യദിനാഘോഷം:  ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട:  ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം നാളെ രാവിലെ 9 ന്  പത്തനംതിട്ട കത്തലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന...

കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം

ആലപ്പുഴ : കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതി ക്ഷേത്രത്തിൽ ദിലീപ് വാസവൻ ശ്രീധര വൈദികമഠത്തിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന 46-ാമതു ശ്രീമദ് ഭാഗവത സപ്താഹം ശ്രീവല്ലഭേശ്വര മതപാഠശാലാധ്യാപകൻ മോഹനകുമാർ കണിയാന്തറ ഭദ്രദീപം തെളിച്ചു് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -