Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് വള്ളം...

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ പത്രോസ് (58) ആണ് മരിച്ചത്. പുലർച്ചെ 6.45 ഓടെയായിരുന്നു അപകടം .പത്രോസ് ഉൾപ്പെടെയുള്ള ആറംഗ സംഘം സഞ്ചരിച്ച വള്ളം ശക്തമായ തിരയിൽ പെട്ട് മറിയുകയായിരുന്നു.

വീഴ്ചയിൽ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു.പുതുക്കുറിച്ചി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമേരിക്കയിൽ ഇസ്രയേൽ അനുകൂല റാലിയ്ക്ക് നേരെ ഭീകര ആക്രമണം : നിരവധി പേർക്ക് പരുക്ക്

വാഷിംഗ്‌ടൺ : അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ഭീകര ആക്രമണം.ബോൾഡർ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. അക്രമിയെ...

തീർത്ഥാടകർക്കായി പമ്പയിൽ ഇൻഫർമേഷൻ കൗണ്ടർ

പത്തനംതിട്ട: പമ്പ ത്രിവേണിയിൽ നിലയ്ക്കൽ ബസ് വെയിറ്റിംഗ് ഏരിയയിൽ കെ.എസ്.ആർ.ടി.സി. യുടെ ഇൻഫർമേഷൻ കൗണ്ടർ ആരംഭിച്ചു. ഇവിടെ 24 മണിക്കൂറും  സേവനം ലഭ്യമാണെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്പെഷൽ ഓഫീസർ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -