Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല  തീര്‍ഥാടകര്‍...

ശബരിമല  തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: ശബരിമല  തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഹേമന്ദ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്ന ഭാഗം നല്ല ഇറക്കവും വളവുമുള്ളതാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് കരുതുന്നതു. 14 വയസുള്ള അര്‍ജുന്‍, സുനില്‍, മണികണ്ഠന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

ഇന്ന് രാവിലെ ആറരയോടെ അടൂര്‍-പത്തനംതിട്ട റൂട്ടില്‍ കൈപ്പട്ടൂര്‍ പോലീസ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയ്ക്ക് എതിര്‍വശമുള്ള കാവുംകോട്ട് ജോര്‍ജിന്റെ വീടിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.  ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ തീര്‍ഥാടകന്റെ കൈ വാഹനത്തിന്റെ ടയറിന് അടിയില്‍ അകപ്പെട്ടു. പത്തനംതിട്ടയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ത്രീ വിരുദ്ധ പരാമര്‍ശം: രമേഷ് പിഷാരടിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്‍കി മഹിള മോര്‍ച്ച. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ മോര്‍ച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ്...

സെമിനാറും കർഷക കൂട്ടായ്മയും

തിരുവല്ല: മലങ്കര മാർത്തോമ്മാ സഭ ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കർഷക സെമിനാറും കൂട്ടായ്മയും 15 ന് രാവിലെ  9.30ന് ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ നടക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹ...
- Advertisment -

Most Popular

- Advertisement -