Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNew Delhiലഡാക്കിൽ പുതിയ...

ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  പ്രഖ്യാപിച്ചു. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. മുൻപ് ലേ, കാർ​ഗിൽ എന്നീ രണ്ട് ജില്ലകൾ ആണുണ്ടായിരുന്നത്. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി.

പ്രധാന മന്ത്രിയുടെ വികസിത ലഡാക്ക് എന്ന സ്വപനത്തിന്റെ ഭാ​ഗമായാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്നും ലഡാക്കിലെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.

മുൻ സംസ്ഥാനമായ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കുകയും 2019 ൽ അതിനെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് ശേഷമാണ് ലഡാക്കിന് കേന്ദ്ര ഭരണ പ്രദേശ പദവി ലഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സി. എം. ഡി. ആർ. എഫ് : സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല

തിരുവനന്തപുരം : സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ...

നീറ്റ് വിവാദം : 1563 പേരുടെ ഗ്രേസ് മാർക്ക് റദ്ദാക്കും

ന്യൂഡൽഹി : നീറ്റ് പരീക്ഷയിൽ ക്രമക്കേടെന്ന ഹർജിയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ഉന്നതതല സമിതിയുടെ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. മതിയായ സമയം ലഭിക്കാത്തതിനു 1563 വിദ്യാർഥികൾക്ക് അനുവദിച്ച...
- Advertisment -

Most Popular

- Advertisement -