ആലപ്പുഴ : ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ മർദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസെടുത്തു .കുട്ടിയുടെ മുഖത്തും കഴുത്തിലുമാണ് മുറിവ്. യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരന്റെ ദേഹത്തെ മുറിവുകൾ കണ്ട സ്കൂളിലെ പിടിഎ അംഗത്തിന്റെ ഇടപെടലിലാണ് സംഭവം പുറംലോകം അറിയുന്നത്.
നേരത്തെ ,കുട്ടിയെ ഉപദ്രവിച്ച കേസിൽ അമ്മയുടെ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് ഇയാൾ മരിച്ചിരുന്നു.കുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.