മെക്സിക്കോ : യു.എസ്. സംസ്ഥാനമായ ന്യൂ മെക്സിക്കോയിലും മിന്നൽ പ്രളയം. മലയോരമേഖലയായ റുയിഡോസോയിലാണ് മിന്നൽപ്രളയം ഉണ്ടായത്.മൂന്ന് പേര്‍ മരണപ്പെട്ടുവെന്നും നിരവധി പേരെ കാണാതായി എന്നുമാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. റിയോ റുയിഡോസോ നദി 20 അടിയിലേറെ ഉയരത്തിൽ ഒഴുകി. നിരവധി വീടുകൾ ഒലിച്ചുപോയി .ദിവസങ്ങൾക്ക് മുൻപ് ടെക്‌സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നൂറോളം പേര്‍ മരണപ്പെട്ടിരുന്നു.