ആലപ്പുഴ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായി കില, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലുകൾ ഇന്ന് (25) നടക്കും.
പ്രാഥമിക ഘട്ടത്തിൽ ആലപ്പുഴ ജില്ലയിൽ ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളെ ഉൾപെടുത്തിക്കൊണ്ടുള്ള മോക്ക് ഡ്രിൽ പരിശീലനം നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം ഉച്ചയ്ക്ക് 2.30 നാണ് തുടങ്ങുക.