Thursday, February 20, 2025
No menu items!

subscribe-youtube-channel

HomeNewsഅപ്പർകുട്ടനാട്ടിൽ  വെള്ളപ്പൊക്ക ഭീഷണി: പെരിങ്ങരയിൽ ...

അപ്പർകുട്ടനാട്ടിൽ  വെള്ളപ്പൊക്ക ഭീഷണി: പെരിങ്ങരയിൽ  വിവിധയിടങ്ങളിൽ  വെള്ളം കയറി     

പെരിങ്ങര/തിരുവല്ല:  കനത്ത മഴയെ തുടർന്ന് അപ്പർകുട്ടനാട്  വെള്ളപ്പൊക്ക ഭീഷണിയിൽ. ഒരാഴ്ച്ചയായി പെയ്യുന്ന മഴയിൽ  മിക്ക റോഡുകളിലും കോളനികളിലും  വെള്ളക്കെട്ട് ആയി തുടങ്ങി.  മഴ കനത്തതോടെ  മണിമലയാറ്റിൽ  നാല് അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്.  നദികളിൽ  ജല നിരപ്പ് ഉയർന്നതോടെ അനുബന്ധ തോടുകളും പാടങ്ങളിലും വെള്ളം കയറി. അപ്പർകുട്ടനാടൻ മേഖലയിലെ പെരിങ്ങര ,മേപ്രാൽ , ചാത്തങ്കേരി , കുഴുവേലിപ്പുറം  എല്ലാം വർഷവും  വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശമാണ്. പെരിങ്ങര ജംഗ്ഷന് സമീപം കടകളിലും, കേരള ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയുടെ താഴെത്തെ നിലയിലും  വെള്ളം കയറിയത് പൊതുജനത്തെ ബുദ്ധിമുട്ടിലാക്കി.

കാവുംഭാഗം – പെരിങ്ങര – ചാത്തങ്കേരി, പെരിങ്ങര – കാരയ്ക്കൽ – മേപ്രാൽ, പി എം വി സ്ക്കൂൾ – മാവേലിപ്പടി, സ്വാമി പാലം – കുഴുവേലിപ്പുറം എന്നീ റോഡുകളിലും വെള്ളം കയറി. മഴ ശക്തമായതോടെ ചിലയിടങ്ങളിൽ ഉണ്ടാകുന്ന കാറ്റിൽ മരം ഒടിഞ്ഞ് വീണ് വൈദ്യുതി തടസപ്പെട്ടു. പെരിങ്ങര മുണ്ടന്താനത്ത് ചന്ദ്രമോഹൻ്റെ മാവ് കടപുഴകി വീണു. കാവുംഭാഗം പുറയാറ്റ് റോഡിൽ, മേപ്രാൽ വൈപ്പിത്തറക്കാവ് ക്ഷേത്രത്തിന് സമീപം, കുഴുവേലിപ്പുറം മണലേൽപ്പാലം ലൈനിൽ, മരം വീണ് വൈദ്യൂതി ഏറെ നേരം തടസപ്പെട്ടു.

അപ്പർകുട്ടനാട്ടിൽ വെള്ളക്കെട്ട് ഉയരുന്നതോടെ  പ്രദേശങ്ങളിലെ  കന്നുകാലികളെ വളർത്തലാണ്  ബുദ്ധിമുട്ടിലാകുന്നത്. വെള്ളപ്പൊക്കം നേരിടുമ്പോൾ ഇവയെ  സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് വളരെ പ്രയാസമാണെന്ന് പ്രദേശവാസികൾ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡല മകരവിളക്ക് തീർത്ഥാടനം:  പന്തളത്ത് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി

പന്തളം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി പന്തളത്ത് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്ന് മുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണം ദർശനത്തിന് സൗകര്യമൊരുക്കും. ജനുവരി 12 ന് ഉച്ചയോടെ തിരുവാഭരണഘോഷയാത്ര പന്തളത്ത്...

Kerala Lotteries Results: 20-06-2024 Karunya Plus KN-527

1st Prize Rs.8,000,000/- PO 478754 (VAIKKOM) Consolation Prize Rs.8,000/- PN 478754 PP 478754 PR 478754 PS 478754 PT 478754 PU 478754 PV 478754 PW 478754 PX 478754...
- Advertisment -

Most Popular

- Advertisement -