Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsനദികളിൽ പ്രളയ...

നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് 

കോട്ടയം : അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ പ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ എന്നിവടങ്ങളിൽ പറയുന്ന നദികളിൽ ഓറഞ്ച് ലർട്ട് നിലനിൽക്കുന്നതിനാൽ ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 

വരും ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം .ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടന്മാർക്കെതിരായ കേസ് പിൻവലിക്കില്ലെന്ന് പരാതിക്കാരി

കൊച്ചി : മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിൻവലിക്കില്ലെന്ന് പരാതിക്കാരിയായ നടി .കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി പറഞ്ഞു.ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്താലാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്നും. ഭർത്താവ്...

കൊല്ലം @ 75 : പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി

കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് 10 വരെ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയ്ക്ക്...
- Advertisment -

Most Popular

- Advertisement -