മലപ്പുറം : കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) പിടിയിൽ. അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. മലപ്പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുവതിയെന്ന് പോലീസ് അറിയിച്ചു.
നേരത്തെ അറസ്റ്റിലായ അസീസ്, ഷമീര്‍ ബാബു,അനസ്, സുഹൈല്‍ എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉഗാണ്ട സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഹരിക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട ചില നൈജീരിയന്‍ സ്വദേശികളെക്കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.