എറണാകുളം : അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെത്തിച്ച മസ്തകത്തിന് പരിക്കേറ്റ കൊമ്പന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല.ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ ഇപ്പോഴും 30 ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍.ആന ഇലകളും പുല്ലുകളും കഴിച്ചുതുടങ്ങിയിട്ടുണ്ട്.
ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഇന്നലെ ഡോ. അരുൺ സക്കറിയ പറഞ്ഞിരുന്നു .ഒന്നര മാസത്തോളം ആനയ്‌ക്ക് ചികിത്സ നൽകേണ്ടി വരും. പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ ആന ശാന്തനായി തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.