Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുന്‍ മന്ത്രി...

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി : അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30നാണ് ഖബറടക്കം.

മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ഇദ്ദേഹം.

ഇന്നലെ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എറണാകുളത്ത് ഫർണിച്ചർ കടയിൽ തീ പിടിത്തം

കൊച്ചി : എറണാകുളം നോർത്ത് പാലത്തിന് സമീപമുള്ള ഫർണിച്ചർ കടയിൽ തീ പിടിത്തം.പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.കട പൂർണ്ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് .സമീപത്ത് മൂന്ന്...

നെഹ്‌റു ട്രോഫി വള്ളംകളി : പേര് പ്രവചിച്ച് സമ്മാനം നേടാം

ആലപ്പുഴ : ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്‍ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് ആലപ്പുഴ പാലത്ര...
- Advertisment -

Most Popular

- Advertisement -