Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalമഹാരാഷ്ട്രയിൽ നാല്...

മഹാരാഷ്ട്രയിൽ നാല് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.ഇവരിൽ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വർഗീഷ്, മഗ്തു, കുർസാംഗ് രാജു, കുടിമെട്ട വെങ്കിടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗഡ്‌ചിരോളി കൊലമർക വനപ്രദേശത്ത് ഇന്ന് പുലർച്ചെ സംയുക്തമായ തിരച്ചിൽ നടത്തിയ പൊലീസ് സംഘത്തിനും സിആർപിഎഫിനും നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു .തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് 4 പേർ കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്കു 36 ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീണ്ടും പാക്ക് പ്രകോപനം:സാംബ സെക്ടറിൽ  ഡ്രോൺ കണ്ടതായി  റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മുവിൽ  സാംബ സെക്ടറിൽ  ഡ്രോൺ കണ്ടതായി വാർത്താ ഏജൻസി റിപ്പോർട്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യവും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. സംഭവത്തെ തുടർന്ന് സാംബ‍ ജില്ലയിൽ...

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിനു അടുത്തായി നാളെ പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കാമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ വരുന്ന  5 ദിവസം നേരിയ, ഇടത്തരം...
- Advertisment -

Most Popular

- Advertisement -