Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന സര്‍ക്കാരിന്റെ...

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം : മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം നാളെ

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാതല അവലോകന യോഗം വ്യാഴാഴ്ച നടക്കും

ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 10.30 മുതല്‍ 12.30 വരെ  നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം. പൂര്‍ണമായും ഹരിതചട്ടം പാലിക്കും.  
 
സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവര്‍, കായിക പ്രതിഭകള്‍, വ്യവസായികള്‍, പ്രവാസികള്‍, സമുദായ നേതാക്കള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

മന്ത്രി വീണാ ജോര്‍ജ്, നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹാം, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും

എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗമുണ്ട്. ഏപ്രില്‍ 21 ന് കാസര്‍ഗോഡായിരുന്നു തുടക്കം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഎസ്ഐയ്ക്ക് നേരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം: കല്ലെറിഞ്ഞ് തല പൊട്ടിച്ചു

കൊച്ചി : തൃക്കാക്കരയിൽ എഎസ്ഐയ്ക്ക് നേരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം.തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് ആക്രമണത്തിൽ പരുക്കേറ്റത്. മദ്യപിച്ച് അക്രമാസക്തനായ അസം സ്വദേശിയായ ധനഞ്ജയ് കല്ലെറിഞ്ഞ് എഎസ്ഐയുടെ തല പൊട്ടിക്കുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍...

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു

കൊച്ചി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എസ് സതീഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഐഎം സംസ്ഥാന...
- Advertisment -

Most Popular

- Advertisement -