Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഗൂ​ഗിൾ പേ...

ഗൂ​ഗിൾ പേ വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് : യുവാവും യുവതിയും പിടിയിൽ

കോഴിക്കോട് : ഗൂ​ഗിൾ പേ വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ നഗരത്തിൽ പല എടിഎം കൗണ്ടറുകൾക്ക് മുൻപിൽ നിന്നും ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങുകയും പകരം ​ഗൂ​ഗിൾ പേയിൽ അയച്ചുകൊടുക്കുന്നതായി വ്യാജ സ്ക്രീൻ ഷോട്ടുകൾ കാണിക്കുമായിരുന്നു.

വെള്ളിയാഴ്ച രാത്രി കോഴിക്കോട് കെഎസ്ആർടിസിക്ക് സമീപത്തെ എടിഎം കൗണ്ടറിൽ പണം എടുക്കാനെത്തിയ യുവാവിനെ പറ്റിക്കാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും പിടിയിലായത്.സെയ്ത് ഷമീമിനെതിരെ കോഴിക്കോട് ജില്ലയിലും കൊല്ലം ജില്ലയിലും പത്തോളം കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Lottery Result 20-03-2024 : FF-89

1st Prize Rs.1,00,00,000/- FD 813150 (NEYYATTINKARA) Consolation Prize Rs.8,000/- FA 813150 FB 813150 FC 813150 FE 813150 FF 813150 FG 813150 FH 813150 FJ 813150 FK...

പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവം: അന്വേഷണ റിപ്പോർട്ട് വൈകരുതെന്ന് ന്യൂനപക്ഷ കമ്മീഷൻ

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് മരിച്ച ഷിബിനയുടെ കേസ് മെഡിക്കൽ കോളേജ് അധികൃതർ  വൈകിപ്പിക്കുന്നതിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിൽ...
- Advertisment -

Most Popular

- Advertisement -