Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNews100 കോടിയോളം...

100 കോടിയോളം രൂപയുടെ തട്ടിപ്പ് : നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം : 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്.കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്.സിപിഎം ഭരണസമിതിയും ജീവനക്കാരും ചേർന്ന് നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി.250ലേറെ നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. ക്രമക്കേട് പുറത്തു വന്നതിനെ തുടർന്ന് ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂവെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ ആകെ കിട്ടാനുള്ളത് 10.73 കോടി രൂപയാണ്. ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖയുളളൂ.ബാങ്ക് തട്ടിപ്പിനെതിരെ നിക്ഷേപക കൂട്ടായ്മ പ്രതിഷേധം നടത്തിവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 27/04/2024 Karunya KR 651

1st Prize Rs.80,00,000/- KW 856295 (THRISSUR) Consolation Prize Rs.8,000/- KN 856295 KO 856295 KP 856295 KR 856295 KS 856295 KT 856295 KU 856295 KV 856295 KX 856295...

സിറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ച് വിഡി സതീശൻ

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി. സഭയുടെ നിർണ്ണായകമായ സിനഡ് യോഗം നടക്കുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു കൊച്ചി കാക്കനാടുള്ള...
- Advertisment -

Most Popular

- Advertisement -