തിരുവല്ല : മേപ്രാൽ 770-ാം നമ്പർ എസ് എൻ ഡി പി ശാഖയുടെയും തിരുവല്ല മെഡി വിഷൻ ലാബിന്റെയും കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും, തിമിരരോഗ നിർണ്ണയവും, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ നിർണ്ണയവും സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് രാജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ക്യാമ്പ് പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു.
ശാഖാ വൈ. പ്രസിഡന്റ് അനിൽ കുമാർ, വാർഡ് മെമ്പർമാരായ ജയ എബ്രഹാം, ഷൈജു എം സി. ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് വെട്ടിക്കൽ , മുൻ ശാഖാ പ്രസിഡന്റ് പി.കെ ചെല്ലപ്പൻ, വനിത സംഘം സെക്രട്ടി സുലോചന രാജാജിഎന്നിവർ പ്രസംഗിച്ചു.
മെഡി വിഷൻ ലാബ് ഏരിയ മാനേജർ മനു,കല്ലട ഐ കെയർ ഹോസ്പ്പിറ്റൽ ക്യാമ്പ് കോഡിനേറ്റർ സജിൻ എന്നിവർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു, പ്രദേശത്തെ നിരവധി ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു.