Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeCareerസൗജന്യ പ്ലേസ്മെന്റ്...

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം : കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജൂൺ 3ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 2ന് വൈകിട്ട് 4 മണിക്ക് മുമ്പായി https://forms.gle/c6sjxAS56Nm73N7L9 ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 3ന് രാവിലെ 10 മണിക്ക് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, സംഗീത കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. ഫോൺ: 0471 2332113.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈകോയിൽ ഫാർമസിസ്റ്റ് ഒഴിവ്

കോട്ടയം : സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിൻ ഡിപ്പോയിലും കോട്ടയം സപ്ലൈകോ മെഡിക്കൽ സ്റ്റോറിലും നിലവിലുള്ള ഒഴിവിലേക്ക് ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വർഷം പ്രവർത്തിപരിചയവുമുള്ള ഫാർമസിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ തിരുനക്കരയിലുള്ള...

കോട്ടയത്ത് വീട് കുത്തിത്തുറന്ന് മോഷണം: 20 പവന്‍ നഷ്ടപ്പെട്ടു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ചെമ്മനംപടിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു.ഗാന്ധിനഗർ ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍പോയ സമയത്താണ് മോഷ്ടാക്കള്‍...
- Advertisment -

Most Popular

- Advertisement -