തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോറിക്ഷകളിൽ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കും.ഗതാഗത മന്ത്രിയുമായി സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയന്‍ ഈ മാസം 18ന് നടത്താനിരുന്ന പണിമുടക്കു പിന്‍വലിക്കും.
ഈ മാസം ഒന്നു മുതല്‍ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് ഉത്തരവിറക്കിയിരുന്നു.മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിനു പുറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു നിബന്ധന .നിര്‍ദേശത്തിനെതിരേ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.