കൊല്ലം: ചടയമംഗലം ജടായുപ്പാറയിലേക്ക് നടന്നുകയറുവാൻ പടവുകൾ പണിയുന്നതിലേക്ക് ചെന്നൈയിൽ ധനസമാഹരണം ഊർജിതപ്പെടുന്നതിന് വിവിധ ആധ്യാത്മിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടെ യോഗം തീരുമാനിച്ചു. അണ്ണാ നഗർ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ഭക്തജന യോഗം പദം പദം രാമ പാദം എന്ന പദ്ധതിക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
ശ്രീരാമഭക്തനായ അരശു മൂന്നു പടവുകൾക്കുള്ള തുക ട്രസ്റ്റിന്റെ രക്ഷാധികാരി കുമ്മനം രാജശേഖരന് കൈമാറി ഉൽഘാടനം നിർവഹിച്ചു.ചടങ്ങിൽ ചെന്നൈ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശിവദാസൻ പിള്ള ആധ്യക്ഷത വഹിച്ചു. അയ്യപ്പ ക്ഷേത്രം പ്രസിഡൻറ് ജനാർദ്ദനൻ, വാസുക്കുട്ടൻ നായർ, ടിഎൻഎസ്എസ് പ്രസിഡൻറ് മധുസൂദനൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.