Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ ഗൗരി...

ചക്കുളത്തുകാവിൽ ഗൗരി ദർശന ദീപം തെളിഞ്ഞു

എടത്വ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിവരാറുള്ള ഗൗരി ദർശനം മഹോത്സവത്തിന് ദീപം തെളിഞ്ഞു. ശ്രീകോവിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന ഭദ്രദീപം കൊടിമരച്ചുവട്ടിലെ  നിലവിളക്കിൽ പകർന്നാണ് ചടങ്ങുകൾ നടന്നത്.

ആഗസ്റ്റ് 20, 21, 22, തീയതികളിൽ ആണ് ഗൗരി ദർശന വള ഏഴുനൊള്ളിപ്പ് മഹോത്സവം  നടക്കുന്നത്. ആഗസ്റ്റ് 21 വൈകുന്നേരം മൂലകുടുംബ ക്ഷേത്രത്തിൽ മംഗല്ല്യ ദീപ പ്രതിഷ്ഠയും പുടവ വയ്പ്പും, തുടർന്ന് ദേവിയെയും ഗൗരിയയും കൂട്ടി എഴുന്നള്ളത്തും രണ്ട് ജീവിതത്തിലായി നാലമ്പലം ചുറ്റി പ്രദക്ഷിണവും നടത്തും.

ആഗസ്റ്റ് 22 ആദ്യ വെള്ളിയാഴ്ച ദിവസം ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഗൗരി ദർശന മംഗള ദിപ പ്രതിഷ്ഠയുംവള എഴുന്നള്ളിപ്പും ക്ഷേത്രത്തിൽ നടക്കുമെന്ന് ചക്കുളത്തുകാവ് ട്രസ്റ്റ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രേഖകൾ സമർപ്പിക്കാനായില്ല : സുരേഷ് ഗോപിക്കെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്

തൃശ്ശൂർ : വോട്ടർ പട്ടിക വിവാദത്തിൽ കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല. പരാതിക്കാരന് ആരോപണം തെളിയിക്കുന്ന രേഖകൾ ഇതുവരെ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേന്ദ്ര...

നെടുമ്പാശേരിയിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന വിമാനം അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. രാവിലെ 10.45 ന് നെടുമ്പാശേരിയിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത് .ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടതിനെ തുടർന്നാണ്...
- Advertisment -

Most Popular

- Advertisement -