തിരുവല്ല: നാഷണൽ എക്സ്- സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി ആന്റ് മഹിളാവിംഗിൻ്റെ നേതൃത്വത്തിൽ പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നടന്നു. നാരങ്ങാനം സെൻ്റ് തോമസ് മർത്തോമപള്ളി വികാരി വി എസ് സക്കറിയ ഉദ്ഘാടനം ചെയ്യ്തു.
പ്രസിഡന്റ് എൻ സുധാകരൻ അധ്യക്ഷത വഹിച്ചു. പി പാറുകുട്ടിയമ്മ, ഹരികൃഷ്ണപിള്ള, റിട്ട കമാൻഡർ ശ്രീകുമാർ, കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന സതീഷ്, സെക്രട്ടറി വിജയൻ കെ.ആർ, വാർഡ് മെമ്പർ ദിപ ആർ നായർ, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, സിന്ധു ഗിരിഷ് എന്നിവർ പ്രസംഗിച്ചു.






