Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsജോര്‍ജ് എബ്രഹാം...

ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട : റാന്നി ഡിവിഷന്‍  അംഗം ജോര്‍ജ് എബ്രഹാം (കേരള കോണ്‍ഗ്രസ് (എം)) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 വോട്ടുകളാണ് നേടിയത്. എതിര്‍ സ്ഥാനാര്‍ഥിയായ ഏനാത്ത് ഡിവിഷനില്‍ നിന്നുമുള്ള സി കൃഷ്ണകുമാറിന് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) നാല് വോട്ട് ലഭിച്ചു.

കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ സത്യവാചകം ചൊല്ലിനല്‍കി. വൈസ് പ്രസിഡന്റ് ബീന പ്രഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സി കെ ലതകുമാരി, ലേഖ സുരേഷ്, ജിജി മാത്യു മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,  സെക്രട്ടറി ഷേര്‍ല ബീഗം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് സന്നിധാനത്ത് എത്തും

ശബരിമല: മണ്ഡലപൂജയ്ക്കു അയ്യപ്പനു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 25ന് സന്ധ്യക്കു ശബരിമല സന്നിധാനത്ത് എത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ പിന്നിട്ടു...

ബൈക്കപകടം : കോട്ടയത്ത് ഓടയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോട്ടയം : കോട്ടയം പുതുപ്പള്ളിയിൽ ഓടയിൽ ബൈക്കപകടത്തിൽ പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമൻ്റെ മകൻ വിഷ്ണു രാജ്(30) ആണ് മരിച്ചത്. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ...
- Advertisment -

Most Popular

- Advertisement -