Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും  വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.

ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ദേവസ്വം ബോർഡിന്‍റെ  പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ  ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തു കൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്‍കി.

സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും  പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും  കോടതി ചോദിച്ചു. ഹർജി ഫയലിൽ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ വേണമെന്നും കോടതി  ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു

കോട്ടയം : കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു. കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ...

തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു സ്ത്രീ മരിച്ചു

തൃശ്ശൂർ : തൃശൂരില്‍ എച്ച് വൺ എൻ വൺ ബാധിച്ച് 62-കാരി മരിച്ചു.തൃശൂർ എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -