പത്തനംതിട്ട : മൈലപ്ര എസ് ബി ഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് സ്വർണാഭരണം കളഞ്ഞുകിട്ടി. മണ്ണാറക്കുളഞ്ഞി കണ്ണൻ തടത്തിൽ സുഗതൻ എന്നയാൾക്കാണ് ഇത് കിട്ടിയത്. അദ്ദേഹം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്.
ഇവിടെ സ്വർണം നഷ്ടമായ ആൾ പോലീസ് സ്റ്റേഷനുമായി താഴെ പറയുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.പോലീസ് ഇൻസ്‌പെക്ടർ 9497987046, എസ് ഐ (പി ആർ ഓ )9497931237.