Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനന്മയുടെ പ്രവർത്തനങ്ങൾ...

നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കും : ജോബ് മൈക്കിൾ എം.എൽ.എ

തിരുവല്ല : നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും മാനസിക സംഘർഷങ്ങളുടെ നടുവിൽ പുസ്തകങ്ങളിലൂടെ  ലഭിക്കുന്ന അറിവ് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കുമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.വൈ.എം.സി.എ സബ് – റീജൺ സി.എസ്.ഐ ബധിര വിദ്യാലയത്തിൽ നടത്തിയ ലഹരിയുടെ ഇരുട്ടിൽ  നിന്ന് വായനയുടെ വെളിച്ചത്തിലേക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ  അറിവിന്റെ  വെളിച്ചമാകുവാൻ കഴിയണമെന്നും ഇരുളടഞ്ഞ ജീവിതങ്ങൾക്ക് അത് പ്രകാശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തി. കേരള റീജൻ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, പ്രിൻസിപ്പാൾ റീന വർഗീസ്, ഹെഡ്മിസ്ട്രസ്സ് ലീന ചെറിയാൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം സജി അലക്സ്, മുൻ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജുബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, പ്രോഗ്രാം കൺവീനർ റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലസൗകര്യം ഇല്ലെന്നുള്ള ആരോപണവുമായി സ്ഥാനാർത്ഥി

കാസർകോട്: കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലസൗകര്യം ഇല്ലെന്നുള്ള ആരോപണവുമായി സ്ഥാനാർത്ഥി. കേന്ദ്ര സർവകലാശാലയിലെ ബ്ലോക്കുകളിലാണ് വോട്ടെണ്ണൽ കേന്ദ്രം ഒരുക്കിയിരുന്നത്. വേട്ടെണ്ണൽ കേന്ദ്രത്തിൽ എത്തുന്ന സ്ഥാനാർത്ഥികൾക്കും ഏജൻ്റുമാർക്കും സുഖമായി ഇരിക്കാനുള്ള സൗകേര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ...

പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡൽഹി : പുതിയ ആദായ നികുതി ബിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്. നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന...
- Advertisment -

Most Popular

- Advertisement -