Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഗവൺമെന്റ് ഹൈസ്കൂൾ...

ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറ: പ്രവേശനോത്സവം നടന്നു

തിരുവല്ല : കൊച്ചു കൊച്ചു സന്തോഷങ്ങളെ തൊട്ടുണർത്തി അഴിയിടത്തുചിറ ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം നടന്നു . PTA പ്രസിഡന്റ് രതീഷ് വി ജി യുടെ അധ്യക്ഷതയിൽ ആരംഭിച്ച പ്രവേശനോത്സവം മുൻ ഹെഡ്മിസ്ട്രസ് ലീന ജോസ് ഉദ്ഘാടനം ചെയ്തു . മുൻ ഡി ഇ ഒ പ്രസീന പിആർ മുഖ്യപ്രഭാഷണം നടത്തി.

വേറിട്ട പ്രവർത്തനങ്ങളാൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചത് അഴിയിടത്തുചിറ പ്രദേശത്തിനുതന്നെ അഭിമാനമാണെന്ന് ഡി.ഇ ഒ പ്രസീന പിആർ അഭിപ്രായപ്പെട്ടു. SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ലാവണ്യ സുരേന്ദ്രന് അനുമോദനം നൽകി. All Thane Malayalam Association President ശശികുമാർ നായർ പഠനോപകരണ വിതരണം ഉദ്ഘാടനം നടത്തി. വാർഡ് കൗൺസിലർ വിമൽ ജി, റിട്ടയേർഡ് ഡെപ്യൂട്ടി സെക്രട്ടറി മധു കുമാർ,പിടിഎ വൈസ് പ്രസിഡണ്ട് അശോകൻ, ഷീബ ജോളി , ദീപക് ജോൺസ് എന്നിവർ സംസാരിച്ചു. മധുര വിതരണവും സദ്യയും നടത്തിയതോടൊപ്പം സന്തോഷ നിമിഷങ്ങൾ സ്വന്തമാക്കുന്നതിനുള്ള മോട്ടിവേഷൻ ക്ലാസും അജേഷ് ജെ സി കുമാറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും  നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ മുന്നറിയിപ്പ് : ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പിൽ മാറ്റം . ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടു...

Kerala Lottery Results : 22-12-2024 Akshaya AK-682

1st Prize Rs.7,000,000/- AZ 936651 (MALAPPURAM) Consolation Prize Rs.8,000/- AN 936651 AO 936651 AP 936651 AR 936651 AS 936651 AT 936651 AU 936651 AV 936651 AW 936651...
- Advertisment -

Most Popular

- Advertisement -