Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsചികിത്സക്കുള്ള തുക...

ചികിത്സക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍

തിരുവനന്തപുരം : ചികിത്സക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം ഓണ്‍ലൈനായി ഒപി ടിക്കറ്റ് എടുക്കാനും സംവിധാനം ഏർപ്പെടുത്തും.

സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗൂഗിള്‍ പേ, ഫോണ്‍ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവജാത ശിശുവിന്റെ മരണം ശ്വാസം മുട്ടിച്ച്

കൊച്ചി : കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ  കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതിയുടെ മൊഴി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി...

ദളിത് യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം : മോഷണക്കേസ് ആരോപിച്ച് ദളിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ എഎസ്ഐയ്‌ക്ക് സസ്പെൻഷൻ. പേരൂർക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയാണ് സസ്പെൻഡ് ചെയ്തത്. ജിഡി ചാർജ് എഎസ്ഐ ആയിരുന്ന...
- Advertisment -

Most Popular

- Advertisement -