തിരുവനന്തപുരം : ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ സർവകലാശാല വിസിമാർക്ക് സർക്കുലർ നൽകി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ. അന്ന് ഈ വിഷയത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് നിർദേശം . വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാനും വിഭജനത്തിന്റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും രാജ്ഭവൻ ആവശ്യപ്പെടുന്നു. 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്തത്.






