ചെന്നൈ : നയപ്രഖ്യാപന പ്രസംഗത്തിനു മുൻപ് ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് പേരിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി നയ പ്രഖ്യാപന പ്രസംഗം നടത്താതെ തമിഴ്നാട് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.സഭ ആരംഭിച്ചപ്പോൾ നയപ്രഖ്യാപന പ്രസംഗത്തിനു മുൻപ് ദേശീയഗാനം ആലപിക്കണമെന്ന് ഗവർണർ നിർദേശിച്ചു.എന്നാൽ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്‌ത്തോടെയാണ് സഭ ആരംഭിച്ചത്. ഇതിൽ ക്ഷുഭിതനായി ഗവർണർ സഭ വിടുകയായിരുന്നു.തുടർന്ന് സ്പീക്കർ എം.അപ്പാവു നയപ്രഖ്യാപന പ്രസംഗം വായിച്ചു.ദേശീയ ഗാനത്തെ അവഗണിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് രാജ്ഭവൻ പ്രസ്‌താവനയിറക്കി.






