Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീകുമാര  ഗുരുദേവ...

ശ്രീകുമാര  ഗുരുദേവ ദർശനങ്ങൾക്ക് വലിയ പ്രാധാന്യം  – പി.സി. വിഷ്ണുനാഥ്  എം.എൽ.എ

തിരുവല്ല : ശ്രീകുമാര ഗുരുദേവ ദർശനങ്ങൾക്ക് ഇന്ന് വലിയ  പ്രാധാന്യമുണ്ടെന്ന്  പി.സി.വിഷ്ണുനാഥ് എം.എൽ.എ.ഒരു ജനതയെ ആത്മാഭിമാന ബോധമുള്ളവരാക്കി മാറ്റുക എന്ന വലിയ ഉത്തരവാദിത്തവും ദൗത്യവുമാണ് ഗുരുദേവൻ തൻ്റെ കർമ്മ മണ്ഡലത്തിൽ നിർവ്വഹിച്ചത്.1921 ലും 1931 ലും ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന ഗുരുദേവൻ സഭയിൽ നടത്തിയ പ്രഭാഷണങ്ങൾ, ഗാനങ്ങൾ, ഇടപ്പെടലുകൾ മനസ്സിലാക്കുവാനും ഒരു വിദ്യാർത്ഥിയുടെ കൗതുകത്തോടെ പരിശോധിക്കുവാനും  തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും  എം.എൽ.എ പറഞ്ഞു.

യുവജനസംഘം പ്രസിഡൻ്റ് മനോജ് കെ.രാജൻ അധ്യക്ഷനായി. സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. റെജി സക്കറിയ, ഡോ. എൻ.ജയകുമാർ, ഹൈകൗൺസിൽ അംഗങ്ങളായ പി.എൻ. രഘുനാഥ്, ടി.ജെ ശശികുമാർ, ന്യൂ ഇന്ത്യൻ എക്സ്പ്രസ് അസ്സോസിയേറ്റ് എഡിറ്റർ എം.പി. പ്രശാന്ത്, പി.ആർ.ഡി.എസ് യൂ.പി. സ്കൂൾ ഹെഡ്മിസ്ട്രസ്  സുജാ സി ശേഖർ, മണിയമ്മ രാജപ്പൻ മനോജ് ചാൽക്കര, അഞ്ജു മാത്യൂ, പി.എം ഷിബു, കെ.വി പത്മകുമാർ, അശ്വതി അനിൽ, സന്തോഷ് കുമാർ, അനീഷ് പരപ്പനങ്ങാടി, പൊന്നമ്മ, അനിതകുമാരി, പ്രവീൺ രാജ്, ജ്യോതീഷ്, മാസ്റ്റർ ആദിത്യൻ, വൈഗ,യുവജനസംഘം ജനറൽ സെക്രട്ടറി സുനിൽ മൈലച്ചൽ,  കെ.റ്റി. സുനിൽ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മാനദാനവും ആദരിക്കലും നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 14-09-2024 Karunya KR-671

1st Prize Rs.80,00,000/- KS 475528 (KOTTAYAM) Consolation Prize Rs.8,000/- KN 475528 KO 475528 KP 475528 KR 475528 KT 475528 KU 475528 KV 475528 KW 475528 KX 475528...

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും

തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. 5 നാണ് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി - നിള) സമാപന സമ്മേളനം.പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -