തിരുവനന്തപുരം : സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ ജി.എസ്.ടി വകുപ്പ് പരിശോധന നടത്തി .ഓപ്പറേഷൻ ഹണിഡ്യൂക്സ് എന്ന പേരിൽ ജിഎസ്ടിവകുപ്പിന്റെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് 41റെസ്റ്റോറന്റുകളിൽ പരിശോധന നടത്തിയത്.ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങിയ പരിശോധന രാത്രി വൈകിയും നീണ്ടുനിന്നു. ഗുണഭോക്താക്കളോട് വാങ്ങുന്ന നികുതി മുഴുവനായി സർക്കാരിലേക്ക് അടയ്ക്കുന്നില്ലെന്ന പരാതിയിൽ മേലാണ് നടപടി .ബില്ലിങ് സോഫ്റ്റ്‌വെയറിൽ നടത്തുന്ന കൃത്രിമവും നികുതി വെട്ടിപ്പും പരിശോധനയിൽ കണ്ടെത്തി.