Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsജി.എസ്.ടി വകുപ്പിന്റെ...

ജി.എസ്.ടി വകുപ്പിന്റെ പരിശോധന ; 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പിലെ ഇന്റവലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം ‘ഓപ്പറേഷൻ റെയർ റാക്കൂൺ’ എന്ന പേരിൽ റെഡിമിക്‌സ് കോൺക്രീറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തി. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി പ്രധാന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വീടുകൾ തുടങ്ങിയ 49 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

സ്ഥാപനങ്ങൾ 56 കോടി രൂപയുടെ ഇടപാടുകൾ മറച്ചുവച്ച് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയത്. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമായി തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം

അടൂർ: ആരോഗ്യത്തോടെ ഇരിക്കുക, ദീർഘകാലം ജീവിച്ചിരിക്കുക (Stay Healthy, Have A Long Life) എന്ന ആപ്തവാക്യത്തോടെ ലൈഫ് ലൈൻ ആശുപത്രി പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം. മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് -ചേപ്പാട്  റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എൻ ടി പി സി ഗേറ്റ്) ഡിസംബർ  16 രാവിലെ ആറ് മണി മുതല്‍  ഡിസംബർ 18 ന് വൈകിട്ട്...
- Advertisment -

Most Popular

- Advertisement -