Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryകോഴഞ്ചേരിയില്‍ ഹാന്‍ടെക്‌സിന്റെ...

കോഴഞ്ചേരിയില്‍ ഹാന്‍ടെക്‌സിന്റെ നവീകരിച്ച ഷോറൂം തുറന്നു

കോഴഞ്ചേരി : തൊള്ളായിരക്കുഴി അനുഗ്രഹ കോംപ്ലക്‌സ് കെട്ടിടത്തില്‍  ഹാന്‍ടെക്‌സിന്റെ നവീകരിച്ച ഷോറൂം തുറന്നു. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.  ആദ്യ വിൽപന മന്ത്രി വീണാ ജോർജ് റോയി എം മാത്യു മുത്തൂറ്റിന് നല്‍കി നിര്‍വ്വഹിച്ചു. കൈത്തറി മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും അവ മറികടക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. പൊതു മേഖല സ്ഥാപനങ്ങളുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

ഹാന്‍ടെക്‌സ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ പി.വി രവീന്ദ്രന്‍, കൈത്തറി ടെക്‌സ്റ്റൈല്‍സ് ആൻഡ് മാനേജിംഗ് ഡയറക്ടര്‍ കെ.എസ് അനില്‍കുമാര്‍ ഹാന്‍ടെക്‌സ് ഫൈനാന്‍സ് മാനേജര്‍ പി.എസ്. സുധാദേവി , മാര്‍ക്കറ്റിംഗ് മാനേജര്‍  എസ് ഹരിലാല്‍, ഹാന്‍ടെക്‌സ് ജീവനക്കാര്‍ , ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ ബാബു കോയിക്കലേത്ത്, ബിജിലി പി.ഈശോ,  മിനി സുരേഷ്,  ഗീതു മുരളി, സുമിത ഉദയകുമാര്‍, ജിജി വര്‍ഗീസ്സ്, സാലി ഫിലിപ്പ്, റ്റി.വി.സ്റ്റാലിന്‍, ജെറി മാത്യു സാം, ചെറിയാന്‍ ജോര്‍ജ്ജ് തമ്പു, കുര്യന്‍ മടയ്ക്കല്‍, കെ.എസ്.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഓണത്തിൻ്റെ ഭാഗമായി. കേരള സാരികള്‍, സെറ്റ്മുണ്ട്, മുണ്ട്, ഷര്‍ട്ടുകള്‍, ബെഡ് ഷീറ്റുകള്‍, കണ്ണൂര്‍ ഫര്‍ണിഷിംഗ്, കുട്ടികളുടെ ഉത്പന്നങ്ങള്‍ വൈവിധ്യമായി ശേഖരങ്ങളാണ് ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ തീപിടിത്തം : 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ലക്നൗ : ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം .16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ...

നാഗസാക്കിയിൽ അണുബോംബ് വർഷിപ്പിച്ചതിൻ്റെ ഓർമ്മപുതുക്കൽ : സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു

റാന്നി : രണ്ടാം ലോക മഹാ യുദ്ധത്തിന് പരിസമാപ്തി കുറിച്ച് ജപ്പാനിലെ നാഗസാക്കിയിൽ അണുബോംബ് വർഷിപ്പിച്ചതിൻ്റെ ഓർമ്മപുതുക്കി വൈ എം സി എ പത്തനംതിട്ട സബ് റീജിയൺ വെച്ചൂച്ചിറ സി എം എസ്...
- Advertisment -

Most Popular

- Advertisement -