മലപ്പുറം : മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്.കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനാണ് പിടിയിലായത്. മൂന്നു പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി.
ഇന്നലെ ഇയാൾ പെൺകുട്ടികൾ ബസ്സിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.കുട്ടികൾ പരാതി പറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ ഇടപെടുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.