Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സംരക്ഷണ...

ശബരിമല സംരക്ഷണ സംഗമത്തിലെ പ്രസംഗം : ശാന്താനന്ദയ്ക്കെതിരെ കേസെടുത്തു

പത്തനംതിട്ട : പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് കേസെടുത്തു. ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെയാണ് കേസ് എടുത്തത്. പന്തളം പൊലീസാണ് കേസെടുത്തത്. വാവരെ അധിക്ഷേപിച്ചും ആക്രമണകാരിയായി ചിത്രീകരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

കോൺഗ്രസ് വക്താവ് അനൂപ് വിആറിന്റെ പരാതിയിലാണ് കേസ്. പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ് ശാന്താനന്ദ പ്രസംഗം നടത്തിയത്. പന്തളം രാജകുടുംബാംഗമായ എആർ പ്രദീപ് വർമ്മയാണ്  ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പ്രസംഗം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പന്തളം പൊലീസ് വ്യക്തമാക്കി.

അതേസമയം സിപിഎം ഏരിയ കമ്മിറ്റി അംഗമായ പന്തളം രാജകുടുംബാംഗമായ പ്രദീപ് വർമ്മ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നാണ് ബിജെപിയുടെ ആരോപണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർച്ചിലെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം : മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരെ മാർച്ചിലെ റേഷൻ വാങ്ങാം .ഇ പോസ് മെഷീന്റെ സർവർ തകരാറുമൂലം ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെയാണ് തീരുമാനം കഴിഞ്ഞ...

കെഎസ്ആ‍ർടിസി ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി 28 പേർക്ക് പരിക്ക്

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ കെഎസ്ആ‍ർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി 28 പേർക്ക് പരിക്ക്. കോയമ്പത്തൂർ – തിരുവനന്തപുരം ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ നാലിനാണ് അപകടമുണ്ടായത്. ദേശീയപാതയിൽ...
- Advertisment -

Most Popular

- Advertisement -