Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiആരോഗ്യപ്രശ്നങ്ങൾ :...

ആരോഗ്യപ്രശ്നങ്ങൾ : ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ രാജിവച്ചു

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ രാജിവച്ചു.രാജിക്കത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കൈമാറി.ആരോ​ഗ്യത്തിന് മുൻ​ഗണന നൽകിക്കൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ നടത്തുന്നതിനായി ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നുവെന്ന് ​രാജിക്കത്തിൽ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ എന്നിവരോടുള്ള കൃതജ്ഞതയും കത്തിൽ അറിയിക്കുന്നു .2022 ഓഗസ്റ്റ് 11-നാണ് ജഗ്ദീപ് ധൻകർ ഇന്ത്യയുടെ ഉപരാഷ്‌ട്രപതിയായി ചുമതലയേറ്റത്. രണ്ടു വർഷം ബാക്കി നിൽക്കെയാണ് പദവിയിൽ നിന്നും അദ്ദേഹം രാജിവയ്ക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19 ന്

മലപ്പുറം : നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വിജ്ഞാപനം നാളെ നിലവിൽവരും. ജൂൺ രണ്ട് വരെ നാമനിർദേശപത്രിക...

മകരജ്യോതി ദർശനം- സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി: മടക്കയാത്രക്ക് തിരക്ക് കൂട്ടരുത്

ശബരിമല: ഈ വ൪ഷത്തെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സന്നിധാനത്ത് ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ...
- Advertisment -

Most Popular

- Advertisement -