തിരുവനന്തപുരം :സംസ്ഥാനത്തു പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട്.കൊല്ലം, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 – 4 °C കൂടുതൽ ഉയരാൻ സാധ്യതയുണ്ട് .അതോടൊപ്പം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത്1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയും ഉണ്ട് .