ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 4 മരണം.25 പേർക്ക് പരുക്കേറ്റു.ചൊവ്വാഴ്ച പുലർച്ചെയോടെ മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര -നോയിഡ കാരിയേജ് വേയിൽ ആണ് അപകടമുണ്ടായത് .
7 ബസുകളും 3 കാറുകളുമാണ് കൂട്ടിയിടിച്ചത് .അപകടത്തിനു പിന്നാലെ വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു.കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണമായത്.അഗ്നിരക്ഷാ സേനയും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






