തിരുവനന്തപുരം : തൃശൂർ അകമലയിൽ ട്രാക്കിലേക്കു വെള്ളം കയറിയതിനെ തുടർന്നു നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഗുരുവായൂർ–തൃശൂർ , തൃശൂർ–ഗുരുവായൂർ , ഷൊർണൂർ–തൃശൂർ, തൃശൂർ–ഷൊർണൂർ പാസഞ്ചറുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി തൃശൂരിലും തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിലും യാത്ര അവസാനിപ്പിച്ചു.തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും.