ബെംഗളൂരു : ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നു .മഴ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു.അതിശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്.ബാബുസപാളയയിൽ നിർമാണത്തിലിരുന്ന 6 നില കെട്ടിടം കനത്ത മഴയിൽ തകർന്നുവീണ് 3 പേർ മരിച്ചു.
ദേവനഹള്ളി, കോറമംഗല, സഹകര്‍നഗര്‍, യെലഹങ്ക, ഹെബ്ബാള്‍, എച്ച്.എസ്.ആര്‍. ലേഔട്ട്, ബി.ഇ.എല്‍. റോഡ്, ആര്‍.ആര്‍. നഗര്‍, വസന്തനഗര്‍ തുടങ്ങിയ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തത് .മഴയെ തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള 20 വിമാന സർവീസുകൾ വൈകി. 5 എണ്ണം ചെന്നൈയിലേക്കു വഴിതിരിച്ചുവിട്ടു.മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.