Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകനത്ത മഴ...

കനത്ത മഴ : കോട്ടയത്ത് ഉരുൾപൊട്ടൽ

കോട്ടയം : കനത്ത മഴയെത്തുടർന്ന് കോട്ടയം ഭരണങ്ങാനത്ത്‌ ഉരുൾപൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു.ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്.

ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും ജില്ലാ കളക്ടർ നിരോധിച്ചു.

അതേസമയം അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു.കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി,മിന്നൽ,കാറ്റ് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത:  ജാഗ്രതാ നിർദേശം

ആലപ്പുഴ: മെയ് 05 മുതൽ 07 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കൂടാതെ 08, 09 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30...

പികെ ശശി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

പാലക്കാട്: സിപിഎം വിട്ട  പികെ ശശി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും.  ഒറ്റപ്പാലത്തു നിന്നു യുഡിഎഫ് പിന്തുണയിൽ മത്സരിക്കുന്ന ശശിക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കാനാണ് തീരുമാനം. കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിന്റെ...
- Advertisment -

Most Popular

- Advertisement -