ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു .ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 250 തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് 1220 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതയാണ് സർക്കാറിന്റെ കണക്കുകൾ.
മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. അടുത്ത 4 ദിവസം കൂടി വടക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.