Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഅടുത്ത അഞ്ചു...

അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലര്‍ട്ട് ആണ്.

മെയ് 15 മുതൽ മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാലവർഷം മെയ്‌ 19 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

ന്യൂഡൽഹി : മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു.നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നൽകുകയായിരുന്നു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും...

തിരുവല്ല പുഷ്പമേള : വിസ്മയ കാഴ്ച നിറച്ച് ഡാലിയ പൂക്കൾ

തിരുവല്ല : തിരുവല്ല ഹോർട്ടികൾച്ചറൽ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന പുഷ്പമേളയിൽ വയനാട്ടിൽ നിന്നും എത്തിച്ച നൂറുകണക്കിന് ഡാലിയ  പുഷ്പങ്ങൾ വിരിഞ്ഞു. അപൂർവമായ പൂക്കളെ കാണുവാൻ കഴിഞ്ഞ ദിവസങ്ങളിൽ വൻ...
- Advertisment -

Most Popular

- Advertisement -