കൊച്ചി : മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി. കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.വിഷയം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടതാണെന്നും ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമേ കഴിയു എന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. വഖഫ് ബോര്‍ഡിന് വലിയ അധികാരങ്ങളുണ്ടെന്നും ആ നിയമം നിലനില്‍ക്കെ സര്‍ക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.ഇതോടെ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രൻ നായർ കമ്മിഷൻ അസാധുവായി.