Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiസർക്കാർ ജീവനക്കാരുടെ...

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കരുതെന്ന് ഹൈക്കോടതി

കൊച്ചി : സർക്കാർ ജീവനക്കാരുടെ വാട്സാപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഗുരുതരമായ ആരോപണം എന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമെന്നും കോടതി വിമർശിച്ചു . സ്പാർക്കിലെ വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും ഇനി സന്ദേശങ്ങൾ അയക്കില്ല എന്ന് ഉറപ്പ് തരണമെന്നും കോടതി നിർദേശിച്ചു. 

കഴിഞ്ഞദിവസമാണ് കേരളത്തിലെ സർക്കാർ, അർധസർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സന്ദേശം ലഭിച്ചത്.ഡി എ കുടിശിക ഉൾപ്പടെ സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു സന്ദേശം. ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുരുപയോഗിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇ.പി. ജയരാജന്‍ എൽഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാറായി ഇ.പി.ജയരാജൻ. രാജിക്കുള്ള സന്നദ്ധത അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്‌. ഇക്കാര്യം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍...

അതിതീവ്ര മഴ തുടരും : 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് ഓറഞ്ച് അലേർട്ട് .ആലപ്പുഴ, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -